വിദ്വേഷ പ്രസംഗം: പ്രതിപക്ഷ നേതാക്കള്‍ക്കും സിനിമാ താരങ്ങള്‍ക്കുമെതിരെ ദില്ലി ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Feb 28, 2020, 12:22 PM IST
Highlights

ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനും ദില്ലി സർക്കാരിനും ദില്ലി പൊലീസിനും നോട്ടീസ് അയച്ചു.

ദില്ലി: കോൺഗ്രസ്, ആം ആദ്മി പാർട്ടി, എഐഎംഐഎം നേതാക്കൾക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ദില്ലി ഹൈക്കോടതിയിൽ ഹർജി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, അമാനത്തുള്ള ഖാൻ, അസദുദ്ദീൻ ഒവൈസി, അക്ബറുദ്ദീൻ ഒവൈസി, വാരിസ് പത്താൻ എന്നിവർക്കെതിരെയാണ് ഹർജി. ചലച്ചിത്ര താരം സ്വര ഭാസ്കർ, കോളമിസ്റ്റ് ഹർഷ് മന്ദർ എന്നിവർക്ക് എതിരെയും ഹർജി നൽകിയിട്ടുണ്ട്.

ദില്ലിയില്‍ പൊലീസ് തലപ്പത്ത് മാറ്റം; പുതിയ കമ്മീഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു

ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനും ദില്ലി സർക്കാരിനും ദില്ലി പൊലീസിനും നോട്ടീസ് അയച്ചു. ഇവരുടെ പ്രസംഗങ്ങൾ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നാരോപിച്ച് ലോയേഴ്സ് വോയിസ്, ഹിന്ദു സേന എന്നീ സംഘടനകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഏപ്രിൽ 13ന് ഇതും പരിഗണിക്കും. 

ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ താഹിർ ഹുസൈനൊപ്പം കെജ്രിവാളിനും ഇരട്ടശിക്ഷ നല്‍കണം

ദില്ലി കലാപത്തെക്കുറിച്ച് അന്വേഷിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ച ഓഫീസർ.
 

click me!