ഭരണഘടനാ ബെഞ്ച് ഇനി മുതൽ 'ഗ്രീൻ ബെഞ്ച് ' , പേപ്പർ രഹിത ബെഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

By Web TeamFirst Published Sep 7, 2022, 3:18 PM IST
Highlights

വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരരുത് എന്നും നിർദേശം .ഇതിനായി സുപ്രീം കോടതി റെജിസ്ട്രിക്കും ഐടി സെല്ലിനും അഭിഭാഷകർക്കും പരിശീലനം നൽകും 
 

ദില്ലി:സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ 'ഗ്രീൻ ബെഞ്ച് 'ആയിരിക്കും.ഭരണഘടനാ ബെഞ്ച് പേപ്പർ രഹിത ബഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരുത് എന്നും നിർദേശം നല്‍കി.ഇതിനായി സുപ്രീം കോടതി റെജിസ്ട്രിക്കും ഐടി സെല്ലിനും അഭിഭാഷകർക്ക് പരിശീലനം നൽകും.ദില്ലി സർക്കാരിൻ്റെ അധികരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ആണ്  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇത്തരമൊരു നിർദേശം നൽകിയത്.

അറ്റോർണി ജനറല്‍ കെ കെ വേണുഗോപാല്‍ സ്ഥാപനത്ത് തുടരണമെന്ന് പരോക്ഷ സൂചന നല്‍കി സുപ്രീം കോടതി. താന്‍ സപ്റ്റംബർ 30 വരെയേ സ്ഥാനത്തുള്ളൂവെന്ന് കെകെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിക്ക് വിശാല അധികാരങ്ങളുണ്ട് എന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ പ്രതികരണം. ഡല്‍ഹി സർക്കാറിന്‍റെ അധികാരങ്ങളെ കുറിച്ചുള്ള കേസ് പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതി പരാമർശം. 

click me!