പൊതുഗതാഗതം തടസ്സപ്പെടുത്തുന്നതെങ്ങനെ? ഷഹീൻബാ​ഗ് പ്രതിഷേധക്കാരോട് സുപ്രീം കോടതി

By Web TeamFirst Published Feb 10, 2020, 1:33 PM IST
Highlights

പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അതിനായി നിയോ​ഗിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നി കോടതിയെ സമീപിച്ചിരുന്നു. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരെ അവിടെ നിന്നും നീക്കണമെന്ന് കേന്ദ്രസർക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇത് സംബന്ധിച്ച് നോട്ടീസ് കോടതി പൊലീസിനും കേന്ദ്രസർക്കാരിനും നൽകി. വളരെക്കാലമായി പ്രതിഷേധം നടത്തുകയാണന്നും റോഡ് തടയാൻ എങ്ങനെയാണ് കഴിയുന്നതെന്നും ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനും പൊതു​ഗതാ​ഗതം തടസ്സപ്പെടുത്താനും ഷഹീൻബാ​ഗിലെ പ്രതിഷേധക്കാരെ അനുവദിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അതിനായി നിയോ​ഗിക്കപ്പെട്ട സ്ഥലത്ത് പ്രതിഷേധം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ഷഹീന്‍ ബാഗിലെ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നി, ഡോ. നന്ദകിഷോര്‍ ഗാര്‍ഡ് എന്നിവര്ർ കോടതിയെ സമീപിച്ചിരുന്നു. സമരക്കാരെ നീക്കാന്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കാളിന്ദി കുഞ്ചിന് സമീപം സമരം ചെയ്യുന്ന പ്രതിഷേധക്കാരെ നീക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സമരം ചെയ്യുന്നവർ ദില്ലിയും നോയിഡയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ് എന്നും ഹർജിയിൽ പറയുന്നു. 

click me!