
ദില്ലി: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ് കോടതിയുടെ നിർദ്ദേശം. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള പോർട്ടൽ തുടങ്ങണമെന്നാണ് നിർദ്ദേശം. ഇതിൽ എന്തുകൊണ്ടാണ് വീഴ്ച എന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. തൊഴിലാളികൾക്ക് റേഷൻ വിതരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. തൊഴിലാളികൾക്കുള്ള സമൂഹ അടുക്കളകൾ നിലവിലെ സാഹചര്യം മാറുന്നത് വരെ തുടരണമെന്ന് കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam