ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി

By Web TeamFirst Published Aug 27, 2021, 3:39 PM IST
Highlights

സിറിയയിൽ നിന്ന് പൊലീസ് ആസ്ഥാനം ബോംബ് വച്ച് തക‍‍‌‍ർക്കാനാണ് ഇയാൾ തിരിച്ചുവന്നതെന്നായിരുന്നു എൻഐഎ വാദം.


ദില്ലി: ഐഎസിൽ ചേർന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവെച്ച് സുപ്രീംകോടതി. ജാമ്യത്തിനെതിരായ എൻഐഎ ഹർജി കോടതി തള്ളി. മുംബൈ സ്വദേശിയായ അങീബ് മജീദിന്റെ ജാമ്യമാണ് സുപ്രീം കോടതി ശരിവച്ചത്. എൻഐഎ കോടതിയും മുബൈ ഹൈക്കോടതിയും നേരത്തേ ഇാൾക്ക് ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും അന്വേഷണം ഏജൻസിയായ എൻഐഎ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഉപാധികളോടെ വിചാരണ കോടതിയും മുംബായ് ഹൈക്കോടതിയും നൽകിയ ജാമ്യത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഐഎസിൽ ചേര്‍ന്ന ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അറീബ് മജീദിനെതിരെ യുഎപിഎ വകുപ്പുകളും ഇന്ത്യ ശിക്ഷാനിയമത്തിലെ 125-ാം വകുപ്പ് പ്രകാരവും എൻഐഎ കേസെടുത്തിരുന്നു.

ഇറാഖിൽ നിന്ന് മറ്റ് മൂന്നുപേര്‍ക്കൊപ്പം 2014 മെയ് മാസത്തിലാണ് മജീദ് ബാഗ്ദാദിലേക്ക് പോയത്. ആറ് മാസത്തിന് ശേഷം നവംബറിൽ മജീദ് മാത്രം ഇന്ത്യയിൽ തിരിച്ചെത്തി. വിമാനത്താവളത്തിൽ വെച്ചുതന്നെ ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് എൻഐഎക്ക് കൈമാറുകയായിരുന്നു.  പൊലീസ് ആസ്ഥാനം ബോംബുവെച്ച് തകര്‍ക്കാൻ മജീദ് പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു എൻഐഎയുടെ വാദം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!