'അപമാനിക്കരുത്'; സർക്കാർ ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തുന്നതിന് സുപ്രീംകോടതിയുടെ മാർ​ഗനിർദ്ദേശം

Published : Jan 03, 2024, 04:07 PM IST
'അപമാനിക്കരുത്'; സർക്കാർ ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തുന്നതിന് സുപ്രീംകോടതിയുടെ മാർ​ഗനിർദ്ദേശം

Synopsis

തെളിവു ശേഖരണത്തിനോ കോടതി വിധികൾ നടപ്പാക്കുന്നതിന് ആവശ്യമെങ്കിലോ വിളിച്ചു വരുത്താം.

ദില്ലി: സർക്കാർ ഉദ്യോഗസ്ഥരെ കോടതികൾ വിളിച്ചു വരുത്തുന്നതിന് മാർഗ്ഗ നിർദ്ദേശം തയ്യാറാക്കി സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളിലേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താവൂ എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. തെളിവു ശേഖരണത്തിനോ കോടതി വിധികൾ നടപ്പാക്കുന്നതിന് ആവശ്യമെങ്കിലോ വിളിച്ചു വരുത്താം. ഉദ്യോഗസ്ഥർക്ക് ആദ്യ തവണ ഓൺലൈൻ വഴി ഹാജരാകുന്നതിനുള്ള സൗകര്യം നല്കണം.

ആവശ്യമായ സമയം ഇതിന് അനുവദിക്കണം. ഹാജരാകുന്ന ഉദ്യോഗസ്ഥരെ ധരിച്ചിരിക്കുന്ന വേഷത്തിന്റെ പേരിലോ മറ്റോ അപമാനിക്കുന്ന പരാമർശങ്ങൾ ജഡ്ജിമാർ നടത്തരുതെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. യുപിയിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അലഹബാദ് ഹൈക്കോടതി അറസ്റ്റു ചെയ്യാൻ നിർദ്ദേശിച്ചതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ സുപ്രധാന നിർദ്ദേശങ്ങൾ.

അപമാനിക്കരുത്'


 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ