ഡിജിറ്റൽ ഡാറ്റാ നിയമം: മാധ്യമപ്രവർത്തനത്തിന് തിരിച്ചടിയാകുമെന്ന് ഹർജി; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

Published : Oct 27, 2026, 03:42 PM IST
Supreme Court of India

Synopsis

ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നിയമം മാധ്യമസ്വാതന്ത്ര്യത്തെയും അന്വേഷണാത്മക പത്രപ്രവർത്തനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമസ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ വാദം കേട്ട ശേഷം മാത്രമേ നിയമം സ്റ്റേ ചെയ്യുന്നതിൽ കോടതി തീരുമാനമെടുക്കൂ.

ഡൽഹി: ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിനും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമം ഉടനടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി തള്ളി. വിഷയത്തിൽ കേന്ദ്രസർക്കാരിൻ്റെ വാദം കൂടി കേട്ട ശേഷം മാത്രം തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മാധ്യമസ്ഥാപനങ്ങളാണ് നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിൽ മാധ്യമങ്ങൾക്ക് ഇളവുകൾ നൽകാത്തത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുമെന്നും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് തടസമാകുമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ വാർത്തകളിലൂടെ പ്രസിദ്ധീകരിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ അഴിമതികളും തെളിവുകളും പുറത്തുകൊണ്ടുവരുന്നത് തടയും. വ്യക്തികൾക്ക് സമ്മതം ഏതുസമയത്തും പിൻവലിക്കാൻ നിയമം അനുവാദം നൽകുന്നത് മാധ്യമപ്രവർത്തനത്തെയും വാർത്തകളുടെ സുതാര്യതയെയും പ്രതികൂലമായി ബാധിക്കും. പുതിയ നിയമത്തിലെ വ്യവസ്ഥകൾ വാർത്തകളുടെ സ്രോതസ്സ് വെളിപ്പെടുത്തേണ്ട സാഹചര്യം സൃഷ്ടിക്കുമോ എന്ന ശക്തമായ ആശങ്കയും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊടാനൊരുങ്ങി അർണബ്, വിമാന സർവ്വീസുകൾ നിർത്തി വച്ചു, സ്കൂളുകൾക്ക് അവധി
പ്രവചിച്ചതിന്റെ ഇരട്ടിവേഗതയിൽ കരയിലേക്കെത്തും, അർണബ് ചുഴലിക്കാറ്റിൽ പുതിയ മുന്നറിയിപ്പുമായി യുഎസ് നാവികസേന