കുനാൽ കമ്രക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

By Web TeamFirst Published Dec 18, 2020, 3:47 PM IST
Highlights

സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരെ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചുവെന്നാണ് രചിത തനേജയ്ക്കെതിരെയുള്ള പരാതി

ദില്ലി: അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനത്തെ പരിഹസിച്ച് നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന് ഹാസ്യതാരം കുനാൽ കമ്രക്കെതിരെയും  കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചതിന് കാര്‍ട്ടൂണിസ്റ്റ് രചിത തനേജക്കുമെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. ഇവര്‍ക്കെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ആറാഴ്ച്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാനും ഉത്തരവിട്ടു. സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരെ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചുവെന്നാണ് രചിത തനേജയ്ക്കെതിരെയുള്ള പരാതി. ഇരുവര്‍ക്കുമെതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിക്ക് അറ്റോണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകിയിരുന്നു.

click me!