
ദില്ലി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനം നടത്തിയ മദ്രാസ് ഹൈക്കോടതിക്കെതിരായ ഹർജി പരിഗണിക്കവേ നിർണായക പരാമർശവുമായി സുപ്രീംകോടതി. കോടതിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് നിലപാടെടുത്തു. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻറ ഹർജിയിൽ വാദം കേട്ടു. തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഗരിമ കൂടി കണക്കിലെടുത്ത് ഉത്തരവ് തയ്യാറാക്കാം എന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam