'നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ല, നടന്നത് ക്രിമിനൽ കോടതിയലക്ഷ്യത്തിന് തുല്യം'; ബം​ഗാളിൽ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞ സംഭവത്തിൽ സുപ്രീം കോടതി

Published : Apr 02, 2026, 01:10 PM IST
supreme court

Synopsis

നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. നടന്നത് ക്രിമിനൽ കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് വിമർശനം ഉന്നയിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ പൂർണ്ണ പരാജയമെന്നും കോടതി വിമർശിച്ചു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൾഡയിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ രാഷ്ട്രീയ ചേരിതിരിവ് നിലനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത നീക്കമാണ് നടന്നതെന്ന് കോടതി വ്യക്തമാക്കി. 

സംഘർഷ സമയത്ത് കലക്ടറോ എസ് പിയോ സ്ഥലത്ത് എത്തിയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിക്കേണ്ടി വന്നു. നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. നടന്നത് ക്രിമിനൽ കോടതിയലക്ഷ്യത്തിന് തുല്യമെന്ന് ചീഫ് ജസ്റ്റിസ് വിമർശനം ഉന്നയിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ പൂർണ്ണ പരാജയമെന്നും കോടതി വിമർശിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, എസ്പി എന്നിവരുടെ രീതി വളരെ പരിതാപകരമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപിൻ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്ല്യാണം നിശ്ചയിച്ചിരുന്നത് മെയ് മാസത്തിൽ, പിന്നാലെ അസ്വാഭാവിക മരണം, മൃതശരീരം കിടിന്നിരുന്നത് നിലത്ത്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തു, ഏഴ് ഉദ്യോ​ഗസ്ഥരെ ബന്ദികളാക്കി, ഒമ്പത് മണിക്കൂറിന് ശേഷം മോചിപ്പിച്ചു