
ലക്ക്നൗ: ഉത്തർപ്രദേശിലെ ദിയോറിയയില്‍ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണോ എന്ന് സംശയമുള്ളതായി പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു കുടിലിന് സമീപം നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതശരീരം കിടന്നിരുന്നത്. പ്രദേശത്ത് തടിച്ച് കൂടിയ ആളുകൾ അസ്വാഭാവിക മരണം ആരോപിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ എന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam