6 മാസം കഴിഞ്ഞു, ഔദ്യോഗിക വസതി ഉടൻ ഒഴിയണമെന്ന് സുപ്രീം കോടതി; വാടക വസതിയിൽ അറ്റകുറ്റപ്പണിയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്

Published : Jul 06, 2025, 11:02 AM IST
Chandrachood

Synopsis

വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു.

ദില്ലി: ജസ്റ്റിസ് ചന്ദ്രചൂഡിനോട് വസതി ഒഴിയാൻ സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയണമെന്ന് സുപ്രീം കോടതി അധികൃതർ. വസതി കൈവശം വെക്കാവുന്ന സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. വസതി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി അധികൃതർ കേന്ദ്രത്തിന് കത്തുനൽകിയിരുന്നു. വിരമിച്ചശേഷം വസതിയിൽ തുടരാവുന്നത് ആറുമാസംവരെയാണ്. നവംബറിൽ ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച ചന്ദ്രചൂഡ് ഇപ്പോഴും ഔദ്യോഗിക വസതിയിൽ തുടരുകയാണ്. പകരം അനുവദിച്ച വാടക വസതിയിൽ അറ്റകുറ്റപണി നടക്കുകയാണെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ