'ജുഡീഷ്യറിയിലെ അഴിമതി'; എൻസിആർടിയുടെ വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ സുപ്രീം കോടതിയുടെ നടപടി

Published : Mar 11, 2026, 03:39 PM IST
supreme court

Synopsis

ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള വിവാദ പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേരെ എൻസിആർടി കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചവർക്കെതിരെ നടപടിയെടുക്കാനും പുതിയ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി നിർദേശിച്ചു.

ദില്ലി: എൻസിആർടി പാഠപുസ്‌തകത്തിൽ ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദ പാഠഭാഗം തയ്യാറാക്കിയവരെ കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കാൻ സുപ്രീം കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവർക്കെതിരെയാണ് നടപടി. മൂന്നംഗ സംഘത്തിലെ മൂന്ന് പേരെയും നിലവിലുള്ള എല്ലാ ചുമതലകളിൽ നിന്നും നീക്കണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദേശത്തിൽ സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിവാദ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവച്ചവർക്കെതിരെയും നടപടിയെടുക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. വിവാദ വിഷയത്തിൽ നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കാനും പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് മറ്റൊരു വിദഗ്ധ സമിതിയെ രൂപീകരിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാനെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്‌കരിച്ച അദ്ധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി
ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍