ടേക്ക് ഓഫിന് മുമ്പ് യുവതിയെ വിമാനത്തിൽ നിന്ന് പിടിച്ച് പുറത്താക്കി, ഹെഡ് സെറ്റില്ലാതെ വീഡിയോ കണ്ടതിന് നടപടി, കയ്യടിച്ച് യാത്രക്കാര്‍

Published : Mar 11, 2026, 02:45 PM IST
  woman arguing with flight attendants and police on an American Airlines flight

Synopsis

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ ഉറക്കെ വീഡിയോ വെച്ച യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി. ജീവനക്കാരുടെ നിർദ്ദേശം അവഗണിച്ച് ബഹളം വെച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ നീക്കം ചെയ്തത്.  

മിയാമി: വിമാനയാത്രയ്ക്കിടെ ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ മൊബൈൽ ഫോണിൽ ഉറക്കെ വീഡിയോ വെച്ചതിനെച്ചൊല്ലി വിമാനത്തിനുള്ളിൽ യുവതിയുടെ കടുത്ത പ്രതിഷേധവും ബഹളവും. അമേരിക്കൻ എയർലൈൻസിലെ മിയാമിയിൽ നിന്നും ടാംപയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വിമാന ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹെഡ്‌സെറ്റ് ഉപയോഗിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ ഒടുവിൽ വിമാനത്തിൽ നിന്നും പുറത്താക്കി. വിമാനം പുറപ്പെടുന്നതിന് മുൻപേ ഗേറ്റിൽ വെച്ച് തന്നെ ഫോണിൽ ഉറക്കെ വീഡിയോ വെക്കരുതെന്ന് വിമാന ജീവനക്കാർ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശത്തോട് അതീവ പ്രകോപനപരമായാണ് അവർ പ്രതികരിച്ചത്.

യുവതി മദ്യലഹരിയിലായിരുന്നുവെന്നും എല്ലാവരെയും ശല്യം ചെയ്യുന്ന രീതിയിൽ ഉറക്കെ വീഡിയോ വെക്കുകയായിരുന്നുവെന്നും സഹയാത്രക്കാർ പറയുന്നു. ജീവനക്കാരോട് വളരെ മോശമായും ധിക്കാരപരമായുമാണ് അവർ സംസാരിച്ചത്. വെറും 30 സെക്കൻഡ് മാത്രമാണ് ഞാൻ വീഡിയോ വെച്ചത്, അതും 50 ശതമാനം ശബ്ദത്തിൽ മാത്രം. അതിന്റെ പേരിലാണോ എന്നെ പുറത്താക്കുന്നത് എന്ന് യുവതി വിമാനത്തിനുള്ളിൽ അലറി വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ബഹളം നിയന്ത്രണാതീതമായതോടെ പൊലീസ് എത്തി യുവതിയെ വിമാനത്തിന് പുറത്തേക്ക് മാറ്റി. യുവതിയെ പുറത്താക്കുന്നത് കണ്ട വിമാനത്തിലെ മറ്റ് യാത്രക്കാർ കൈയ്യടിച്ചാണ് ഈ നടപടിയെ സ്വാഗതം ചെയ്തത്.

അമേരിക്കൻ എയർലൈൻസ് ജീവനക്കാർ അതീവ സംയമനത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടതെന്ന് വീഡിയോ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ഹെഡ്‌സെറ്റ് ഉപയോഗിക്കാതെ വിമാനത്തിനുള്ളിൽ ഓഡിയോയോ വീഡിയോയോ കേൾക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് എയർലൈൻസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിമാനത്തിൽ നിന്നും പുറത്താക്കുന്നതിനും യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനും വരെ ഇത്തരം നിയമലംഘനങ്ങൾ കാരണമായേക്കാം. വിമാന ജീവനക്കാരെ ആക്രമിക്കുക, നഗ്നപാദനായി യാത്ര ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളുടെ ഗണത്തിലാണ് ഓഡിയോ ഉറക്കെ വെക്കുന്നതിനെയും ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എൽപിജി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; പുതുവഴിയുമായി വീട്ടിലെയും ഹോട്ടലുകളിലെയും അടുക്കളകൾ, ഇനി 'ഇന്‍ഡക്ഷന്‍' വിപ്ലവം
പശ്ചിമേഷ്യ പുകയുന്നതിനിടെ നിർണായക നീക്കവുമായി ഇന്ത്യയും ഫ്രാൻസും; സൈന്യങ്ങൾ തമ്മിൽ തന്ത്രപ്രധാന ചർച്ച നടത്തി