മോറട്ടോറിയം കാലത്തെ പലിശ മുഴുവനും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

Published : Mar 23, 2021, 11:28 AM IST
മോറട്ടോറിയം കാലത്തെ പലിശ മുഴുവനും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

Synopsis

സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

ദില്ലി: മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും. എന്നാല്‍, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കുന്നതാണ് നല്ലത്. സർക്കാർ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു മേഖലയിൽ പ്രശ്നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളിൽ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്കുകൾക്ക് നിക്ഷേപകർക്കും പലിശ നൽകേണ്ടതാണ്. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും  കോടതി  നിരീക്ഷിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു