നിര്‍ഭയ കേസ്: പവന്‍ ഗുപ്‍ത ദയാഹര്‍ജി നൽകി; മരണവാറണ്ട് റദ്ദാക്കിയേക്കും

Published : Mar 02, 2020, 11:43 AM ISTUpdated : Mar 02, 2020, 01:36 PM IST
നിര്‍ഭയ കേസ്: പവന്‍ ഗുപ്‍ത ദയാഹര്‍ജി നൽകി; മരണവാറണ്ട് റദ്ദാക്കിയേക്കും

Synopsis

നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്. പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്.

ദില്ലി: നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്തയുടെ തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളി. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് കേസിലെ അവസാന തിരുത്തൽ ഹര്‍ജിയും സുപ്രീംകോടതി തള്ളിയത്. ഇതോടെ പവൻ ഗുപ്ത ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചു. ഇതോടെ നാളത്തെ മരണവാറണ്ട് സ്റ്റേ ചെയ്തേക്കുമെന്ന് കരുതുന്നു.

മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്. രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു. ദയാഹര്‍ജി നൽകുകയാണെങ്കിൽ മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പവൻ ഗുപ്തയും കോടതിയിൽ ഹര്‍ജി നൽകും. അങ്ങനെ വന്നാൽ നാളെ ശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല.

Read More:വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം; നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത തിരുത്തല്‍ ഹര്‍ജി നല്‍കി...

Read More: വിനയ് ശര്‍മ്മയ്ക്ക് മാനസികരോഗമില്ല; വൈദ്യ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി...

 

PREV
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം