`ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ല'; സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

Published : Nov 03, 2026, 06:07 PM IST
supreme court cjp protest connaught place shutdown 200 crore daily business loss compensation

Synopsis

സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ദില്ലി: സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ നഷ്ടത്തിൽ സമരക്കാരെ എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ഹർജികൾ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.

ദില്ലിയിലെ എസ്ഐആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംഎ ബേബിയടക്കമുള്ളവരുടെ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക നീരീക്ഷണം. സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് ഒരു വിഭാഗത്തിന് മാത്രം കൈവശം വെക്കാനാകില്ല. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്, കർഷകരും തൊഴിലാളികളും മാധ്യമപ്രവർത്തകരുമടക്കം മറ്റുള്ളവർക്കും അതിനുള്ള അവസരം ലഭിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു കൂട്ടർ സമരം നടത്തുമ്പോൾ മറ്റുള്ളവർക്ക് അതിനുള്ള അവസരം നിഷേധിക്കാനാകില്ല. സമരങ്ങൾക്ക് അനുമതി നൽകുമ്പോൾ സമയപരിധിയും വ്യവസ്ഥകളും കൃത്യമായി നിശ്ചയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് ഒരു ദിവസത്തേക്കാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ സമരക്കാർ 17 ദിവസം സ്ഥലം കൈവശം വെച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ദില്ലിയിലെ സമരം വ്യാപാരമേഖലയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന് കാട്ടി വ്യാപാരികളും കോടതിയിൽ എത്തി. അടുത്ത രണ്ട് മാസത്തേക്ക് പ്രതിഷേധങ്ങളും ധർണകളും അനുവദിക്കരുതെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. ഹർജിയിൽ സമര സംഘാടകരെയും കക്ഷികളാക്കാൻ സുപ്രീംകോടതി നിർദേശിച്ചു.

വ്യാപാരികൾക്കൊപ്പം ഓട്ടോറിക്ഷ, ട്രക്ക് തൊഴിലാളികളുടെ ഹർജികളിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. അഭിഭാഷകർ നിരന്തരം ശബ്ദം ഉയർത്തി വാദിക്കാൻ ശ്രമിച്ചത് ചീഫ് ജസ്റ്റിസിനെ ക്ഷുഭിതനാക്കി. ഇത് മീൻചന്തയല്ലെന്ന് എല്ലാവരും ഓർക്കണമെന്ന് കോടതി താക്കീത് നൽകി. സമരസ്ഥലങ്ങളിലെ സിസിടിവി നീരീക്ഷണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയെന്ന് കേന്ദ്രം വാദിച്ചു. പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ഹർജികൾ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും. രാഹുൽ ഗാന്ധി ഗർഭിണിയായ മാധ്യമപ്രവർത്തകയെ പിടിച്ചുതള്ളിയെന്ന് ആരോപിച്ചുള്ള ഹർജിയും അന്ന് പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം: മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് പരിഹാസം
'രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു, ഈ മാസം 16 മുതൽ 19 വരെ'; ആരോപണവുമായി ബിജെപി