ദില്ലി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി; മെട്രോ സ്റ്റേഷൻ അടയ്ക്കരുത്, ഇന്‍റർനെറ്റ് നിരോധനം പാടില്ല, കേന്ദ്രത്തോടും റിപ്പോർട്ട് തേടി

Published : Oct 11, 2026, 12:25 PM IST
supreme court

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിനിടെ ദില്ലി മെട്രോ അടച്ച പൊലീസ് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത മാർച്ചുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ച് സുപ്രീം കോടതി. ഡെൽഹി മെട്രോ സ്റ്റേഷനുകൾ അടച്ച നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ച സുപ്രീം കോടതി, സാഹചര്യമനുസരിച്ച് മെട്രോ, റെയിൽ സർവീസുകൾ നിയന്ത്രിക്കാമെന്നും ഒരുകാരണവശാലും പൂർണമായി നിരോധിക്കരുതെന്നും നിർദ്ദേശിച്ചു. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ഇന്‍റർനെറ്റ് നിരോധനം പാടില്ല. സർക്കാരിനെ മറികടന്ന് ക്രമസമാധാനം നടപ്പാക്കാൻ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജീവരക്ഷയും സ്വാതന്ത്ര്യവും ഒരു പോലെ പ്രധാനമാണ്. അത് പൗരനായാലും പൊലീസ് ഓഫീസറായാലും ഒരു പോലെയാണ്. ഇന്നലെ ദില്ലിയിലെ തെരുവിൽ നിന്ന എല്ലാവരെയും കസ്റ്റഡിയിൽ എടുത്ത സ്ഥിതിയുണ്ടായി. പൊതുജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണം. നിയമവ്യവസ്ഥ തകരാറിലാകുന്നതുവരെ മെട്രോ സാധാരണ നിലയിൽ പ്രവർത്തിക്കണം. ആളുകളെ കസ്റ്റഡിയിലെടുക്കേണ്ടി വന്ന സാഹചര്യവും അതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവങ്ങളിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. ഒപ്പം ക്രമസമാധാനം നിയന്ത്രിച്ച ദില്ലി പൊലീസും മെട്രോ അടച്ച ഡിഎംആർസിയോടും റിപ്പോർട്ട് തേടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഞാൻ ഇന്ത്യൻ പൗരനാണ്, വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകുകയായിരുന്നു'; പാസ്പോർട്ട് ഉയർത്തിക്കാട്ടി ആഞ്ഞടിച്ച് ധ്രുവ് റാഠി
'ഇത്രയും വലിയ ഭീരുവിനെയും ഗുണ്ടയെയും ഇതിന് മുമ്പ് രാജ്യം കണ്ടിട്ടില്ല, പ്രധാനമന്ത്രി മോദി ഇന്ത്യക്ക് നാണക്കേട്'; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ