കടല്‍ക്കൊലക്കേസ്: ബോട്ടുടമക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സുപ്രീം കോടതി തടഞ്ഞു

By Web TeamFirst Published Aug 19, 2021, 9:13 PM IST
Highlights

നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
 

ദില്ലി: കടല്‍കൊല കേസില്‍ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ  നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്ക് കോടതി നോട്ടീസ് അയച്ചു. ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് കേരള ഹൈക്കോതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപവീതമാണ് നഷ്ടപരിഹാരം നല്‍കിയത്. സംഭവം നടന്ന ദിവസം ബോട്ടിലുണ്ടായിരുന്നവരാണ് സുപ്രീംകോടതിയെ സമീപിച്ച ഏഴുപേരും. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. മത്സ്യ തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!