
ദില്ലി: കടുവ സഫാരികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളിൽ കടുവ സഫാരികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോർ മേഖലകളിൽ സഫാരികൾ അനുവദിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങൾ നശിച്ച ഭാഗത്തോ മാത്രമേ സഫാരികൾ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.
എല്ലാ കടുവാ സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശങ്ങൾ നേട്ടിഫൈ ചെയ്യണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ബഫർ സോണും ഫ്രിഞ്ച് ഏരിയകളും പുറത്തെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിൽതന്നെ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ കടുവാ സങ്കേതങ്ങളും ശബ്ദരഹിതമായിരിക്കണമെന്നും സുപ്രീംകോടതി നർദ്ദേശിച്ചു.