
ദില്ലി:തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈക്കാര്യം അറിയിച്ചത്. മലയാളി സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ. തെരഞ്ഞെടുപ്പ് ഫലം ഇത്തരം സ്ഥാനാർത്ഥികൾ അട്ടിമറിയ്ക്കുന്നുവെന്ന് ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു ഇന്ന് കോടതിയിൽ ഹർജി പരാമർശിക്കവേ ഉന്നയിച്ചു. തുടർന്നാണ് ഉടനടി ഹർജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. കേരളത്തിൽ അടക്കം അപരസ്ഥാനാർത്ഥികളുടെ വിഷയം ഉയർത്തിക്കാട്ടിയാണ് ഹർജി. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഹർജി കോടതി പരിഗണിക്കാൻ പോകുന്നത്. ഇതിനിടെ വിവിപാറ്റുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി എത്തി. ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam