
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇ ഡി കേസിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രിക്ക് ഇന്ന് സി ബി ഐ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങാനാകും. ജൂൺ 26 നാണ് ഇ ഡി കസ്റ്റഡിയിലിരിക്കെ കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ കവിതയ്ക്കും അടുത്തിടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
വിശദവിവരങ്ങൾ ഇങ്ങനെ
വിവാദമായ ദില്ലിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിന്‍റെ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആഗസ്റ്റ് 23 ന് കേസിൽ വാദം കേട്ട കോടതി തുടർ നടപടികൾ ഇന്നത്തേക്ക് മാറ്റിയിരുന്നു. കെജ്രിവാളിന്‍റെ വാദങ്ങൾക്കെതിരായ സത്യവാങ്മൂലം സി ബി ഐക്ക് വേണ്ടി ഹാജരാകുന്ന അഡീ. സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ ഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26 നാണ് കെജ്രിവാളിനെ സി ബി ഐ അറസ്റ്റ് ചെയ്തത്. ഇ ഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികളും എ എ പി നേതൃത്വവും കെജ്രിവാളിന് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam