എസ് ഐ ആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും

Published : May 26, 2026, 11:50 PM IST
supreme court

Synopsis

ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.

ദില്ലി: വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം,എന്നിവ പ്രകാരം നിലവിലെ രൂപത്തിൽ എസ്ഐആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പരിശോധിച്ചത്. എസ്ഐആർ പ്രക്രിയ തുടരാൻ അനുവദിച്ചെങ്കിലും, ഇസിഐ-ക്ക് നടപടിക്രമം നടപ്പിലാക്കാൻ അധികാരമുണ്ടോ എന്നത് തീരുമാനിക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ബീഹാറിലെ എസ്ഐആറിനെതിരെ നൽകിയ ഹർജികളിലാണ് വിധി എങ്കിലും എല്ലാ സംസ്ഥാനങ്ങളിലെതിനും വിധി ബാധകമാവും. ഈ വർഷം ജനുവരി 29നാണു കേസ് വിധിപറയാൻ മാറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി നൽകിയേക്കും
പ്രധാനമന്ത്രിയുടെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി, പൊലീസിന് ആശങ്ക, വാഹനവ്യൂഹത്തിന്റെ എണ്ണം വെട്ടിക്കുറച്ച് രേവന്ത് റെഡ്ഡി