കർണാടകത്തിൽ നേതൃമാറ്റത്തിന് ധാരണയായെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ രാജി നൽകിയേക്കും

Published : May 26, 2026, 10:47 PM IST
Siddaramaiah government completes 3 years Preparations for huge convention in Tumkur on the 20th

Synopsis

രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.

ബെം​ഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന നിലപാട് ഇന്ന് നടന്ന ചർച്ചയിൽ കോൺഗ്രസ് ഹൈക്കമാൻഡ് അറിയിച്ചു. ഇതിനുള്ള സമയം തീരുമാനിക്കാനുള്ള സാവകാശം സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് നൽകി. മറ്റന്നാൾ തന്നെ സിദ്ധരാമയ്യ രാജി വെച്ചേക്കും എന്ന സൂചനയാണ് പുറത്തേക്ക് വരുന്നത്. പകരം ഡി കെ ശിവകുമാർ മുഖ്യമന്ത്രി ആകാനാണ് സാധ്യത. 

മല്ലികാർജ്ജുൻ ഖർഗയോ മറ്റൊരു ദലിത് നേതാവോ ഈ സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും തൽക്കാലം എഐസിസി ഇത് സ്ഥിരീകരിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭ സീറ്റ് നല്കിയേക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരാണ് സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ചർച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും മറ്റ് അഭ്യുഹങ്ങൾ തള്ളിക്കളയുന്നു എന്നുമാണ് ചർച്ചകൾക്ക് ശേഷം കെസി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ നിർദ്ദേശം അക്ഷരം പ്രതി പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി, പൊലീസിന് ആശങ്ക, വാഹനവ്യൂഹത്തിന്റെ എണ്ണം വെട്ടിക്കുറച്ച് രേവന്ത് റെഡ്ഡി
ബലാത്സംഗക്കേസിൽ 20 വർഷം തടവ്, 8 വർഷത്തിനിടെ ഗുർമീത് റാം റഹീം സിങ്ങിന് 16 പരോൾ, 406 ദിവസം ജയിലിന് പുറത്ത്