Green Tribunal: ദേശീയ ഹരിത ട്രൈബ്യൂണലിന് പച്ചക്കൊടി,രൂപീകരണം ശരിവച്ച് സുപ്രീംകോടതി

By Web TeamFirst Published May 18, 2022, 12:07 PM IST
Highlights

ട്രൈബ്യൂണലിനുള്ള കേന്ദ്ര നിയമം ഭരണഘടന വിരുദ്ധമല്ലെന്നും സുപ്രീംകോടതി, ട്രൈബ്യൂണല്‍ ഉത്തരവുകളെ സുപ്രീംകോടതിയില്‍ നേരിട്ട് ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു

ദില്ലി;ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നിയമം ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് മധ്യപ്രദേശിലെ ഒരുസംഘം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിയമം നടപ്പിലായാല്‍ കേന്ദ്ര സര്‍ക്കാരിന് തന്നിഷ്ട പ്രകാരം തീരുമാനമെടുക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രധാന ആക്ഷപം. സംസ്ഥാന സര്‍ക്കാരുകളെയോ,  ചീഫ് ജസ്ററീസിനെയോ അറിയിക്കാതെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനങ്ങളില്‍ ബഞ്ച് രൂപീകരിക്കാന്‍ സാധിക്കും. അതിനാല്‍ നിയമം ഭരണഘടന വിരുദ്ധമാണെന്ന്  പ്രഖ്യാപിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജസ്റ്റീസ് കെ.എം.ജോസഫ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ഈ വാദങ്ങള്‍ തള്ളി. നിയമത്തില്‍ ഭരണഘടന വിരുദ്ധമായി ഒന്നുമില്ല. കേന്ദ്രസര്‍ക്കാരിന് നിയമവുമായി മുന്നോട്ട് പോകാം. ഇതിനായുള്ള ചട്ടങ്ങളും രൂപീകരിക്കാം. ട്രൈബ്യൂണൽ ഉത്തരവുകളെ നേരിട്ട് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനുള്ള വകുപ്പും അംഗീകരിച്ചു.

 

Also read:പേരറിവാളന് മോചനം; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി 

click me!