
ദില്ലി: കേന്ദ്ര സർക്കാർ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബി ആർ ഗവായ് എന്നിവരാണ് വിധി പറയുന്ന ബഞ്ചിൽ ജസ്റ്റിസ് എൻ വി രമണയ്ക്കു പുറമേ ഉണ്ടാകുക.
രാവിലെ 10.30നാണ് വിധി പറയുക. വാർത്താവിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ചത്, ഇന്റർനെറ്റ് ബന്ധം റദ്ദാക്കിയത് ഉൾപ്പടെയുള്ളവയെ ചോദ്യം ചെയ്താണ് ഹർജികൾ സമർപ്പിച്ചിരുന്നത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരാണ് ഹർജിക്കാർ.
കശ്മീരിന് സവിശേഷാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദ് ചെയ്തതിനോടനുബന്ധിച്ചാണ് കേന്ദ്രസർക്കാർ കശ്മീരിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam