കർണാടകത്തിൽ ഇന്ന് നിർണായകം: സ്പീക്കറുടെ ഹര്‍ജി അൽപസമയത്തിനകം സുപ്രീംകോടതിയിൽ

Published : Jul 12, 2019, 05:55 AM ISTUpdated : Jul 12, 2019, 11:38 AM IST
കർണാടകത്തിൽ ഇന്ന് നിർണായകം: സ്പീക്കറുടെ ഹര്‍ജി അൽപസമയത്തിനകം സുപ്രീംകോടതിയിൽ

Synopsis

ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു.   

ദില്ലി: കര്‍ണാടക വിമത എംഎൽഎമാരുടെ രാജിക്കത്തിന്മേല്‍ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

രാജിക്കത്തുകളിൽ തീരുമാനം എടുത്ത് ഇന്ന് രാവിലെ അറിയിക്കാനാണ് സ്പീക്കര്‍ക്ക് കോടതി നൽകിയ നിര്‍ദ്ദേശം. എന്നാൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്. 

എംഎൽഎമാരെ അയോഗ്യരാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും സ്പീക്കര്‍ ചൂണ്ടികാട്ടുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാഹുൽ ഗാന്ധിക്കും 25 എംപിമാർക്കും നേരെ വീട്ടിൽക്കയറി വെടിയുതിർക്കുമെന്ന് ഭീഷണി: വീഡിയോയ്ക്ക് പിന്നാലെ യുവാവ് പിടിയിൽ
എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും