വനിതാ ട്രെയിനികളെ നഗ്നയാക്കി മെഡിക്കല്‍ പരിശോധന; ഗുജറാത്തില്‍ വീണ്ടും വിവാദം

By Web TeamFirst Published Feb 21, 2020, 4:01 PM IST
Highlights

പത്തോളം പേരാണ് നഗ്നയാക്കി ഗൈനക്കോളജി വാര്‍ഡില്‍ പരിശോധന നടത്തിയെന്ന് ആരോപണവുമായി രംഗത്തെത്തിയത്. 

സൂറത്ത്: മെഡിക്കല്‍ പരിശോനക്കായി വനിതാ ക്ലര്‍ക്ക് ട്രെയിനികളെ  നഗ്നയാക്കിയെന്ന് ആരോപണം. ഗുജറാത്ത് സൂറത്തിലെ ഗവണ്‍മെന്‍റ് ആശുപത്രിയിലാണ് സംഭവം. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്കുമാരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബന്‍ഛാന്ദ്നി പാനി ഉത്തരവിട്ടു. പത്തോളം പേരാണ് നഗ്നയാക്കി ഗൈനക്കോളജി വാര്‍ഡില്‍ പരിശോധന നടത്തിയെന്ന് ആരോപണവുമായി രംഗത്തെത്തിയത്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയാണ് നഗ്നരാക്കിയതെന്നും ഇവര്‍ ആരോപിച്ചു. വിവാഹം കഴിയാത്തവരെപ്പോലും നഗ്നയാക്കി ഗര്‍ഭ പരിശോധന നടത്തിയെന്ന് എസ്എംസി എംപ്ലോയീസ് യൂണിയന്‍ ആരോപിച്ചിരുന്നു.

സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ റിസര്‍ച്ച് ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ജോലിയില്‍ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയില്‍ വിജയിക്കണമെന്നാണ് ചട്ടമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് വര്‍ഷം ട്രെയ്നിംഗ് പൂര്‍ത്തിയാക്കിയ വനിതാ ക്ലര്‍ക്കുമാരെയാണ് പരിശോധിച്ചത്. ഭുജില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയെന്ന വാര്‍ത്തക്ക് പിന്നാലെയാണ് പുതിയ വിവാദം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൂറത്ത് മേയര്‍ ജഗദീഷ് പട്ടേല്‍ പറഞ്ഞു. 

click me!