നിഥാരി കൊലക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട സുരേന്ദര്‍ കോലി ജീവനൊടുക്കിയ നിലയിൽ, കണ്ടെത്തിയത് ഹരിദ്വാറിലെ ചായക്കടയിൽ

Published : Sep 18, 2026, 03:41 PM ISTUpdated : Sep 18, 2026, 06:39 PM IST
surendra koli

Synopsis

നിഥാരി കേസുകളിൽ സുപ്രീംകോടതി കോലിയെ വെറുതെവിട്ടിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.

ലക്നൗ: രാജ്യത്തെ ഞെട്ടിച്ച നിഥാരി കൊലപാതക പരമ്പരയിൽ കുറ്റവിമുക്തനാക്കിയ സുരേന്ദർ കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിദ്വാറിലെ ചായക്കടയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

കുറ്റവിമുക്തമാക്കിയ ശേഷം ഹരിദ്വാറിൽ വാടകയ്ക്ക് ചായക്കട നടത്തുകയായിരുന്നു സുരേന്ദ്ര കോലി. ഇന്ന് രാവിലെയാണ് കോലി തൂങ്ങിമരിച്ച നിലയിൽ കണ്ടത് കടയ്ക്കുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ കുടുംബം നിലവിൽ ഉത്തരാഖണ്ഡിലെ അൽമോഡയിലാണ്.

2006-ൽ നോയിഡ നിഥാരിയിലെ വ്യവസായി മൊനിന്ദർ സിംഗ് പന്ഥാറിന്റെ വീട്ടുജോലിക്കാരനായിരുന്ന കോലി, വീടിന് പിന്നിലെ ഓടയിൽ നിന്ന് കുട്ടികളുടെയും യുവതികളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് അറസ്റ്റിലാവുന്നത്. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി അവയവങ്ങൾ കടത്തിയെന്നതടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ഉയർന്നിരുന്നത്.

കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയും പിന്നീട് അലഹബാദ് ഹൈക്കോടതി തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കി. ഇത് പിന്നീട് സുപ്രീം കോടതി ശരിവെച്ചു. ആത്മഹത്യയിൽ ദുരൂഹത ഉണ്ടെന്ന് നിഗമനത്തിൽ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതൽ പരീക്ഷ
പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിലേറെയെന്ന് കണ്ടെത്തൽ, ആശങ്കയായി കണ്ടെത്തൽ