
ദില്ലി: കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം കേക്ക് മുറിച്ചാണ് സുരേഷ് ഗോപി പിറന്നാൾ ആഘോഷിച്ചത്. രാവിലെ ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ഗോപി ദർശനം നടത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ പാർലമെന്റിലാണ് സുരേഷ് ഗോപി കൂടുതല് സമയം ചിലവഴിച്ചത്.
തൃശൂരില്‍ നിന്നുള്ള എംപിയായ സുരേഷ് ഗോപി മലയാളത്തിലായിരുന്നും എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചുകൊണ്ടായിരുന്നു തുടക്കം. മന്ത്രിമാരില്‍ 43-ാമനായിട്ടായിരുന്നു സുരേഷ്ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam