
ദില്ലി: കോടികൾ തട്ടിച്ച കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലിൽ അപ്രതീക്ഷിത റെയ്ഡ്. ജയിൽ അധികൃതർ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്ത്രങ്ങളും ചെരിപ്പുകളും. സുകേഷ് ചന്ദ്രശേഖർ ജയിലിൽ ആഢംബര ജീവിതം നയിക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു ജയിൽ അധികൃതരുടെ മിന്നൽ പരിശോധന.
ദില്ലിയിലെ മണ്ടോളി ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ കഴിയുന്നത്. ഇന്നലെ ജയിലിൽ നടത്തിയ പരിശോധനയിൽ 8,0000 രൂപ വില വരുന്ന രണ്ടുജോഡി ജീൻസും ഒന്നര ലക്ഷം വില പിടിപ്പുള്ള ചെരിപ്പുകളുമാണ് ജയിൽ അധികൃതർ പിടിച്ചെടുത്തത്. കൂടാതെ പണവും പിടിച്ചെടുത്തതായി അധികൃതർ സ്ഥിരീകരിക്കുന്നുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സ്പെഷലിസ്റ്റ് ടീച്ചർമാരുടെ സമരം ഒത്തുതീർപ്പായി, ശമ്പളം 15000 രൂപയായി ഉയർത്തി
അഞ്ചോളം പേരടങ്ങുന്ന സംഘം സുകേഷിന്റെ മുറിയിലേക്ക് പ്രവേശിക്കുന്നതും ബാഗുകളും മറ്റു സാധനസാമഗ്രികളും പരിശോധിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സെല്ലിന്റെ ഒരു ഭാഗത്ത് നിൽക്കുന്ന സുകേഷ് പിന്നീട് കരയുന്നതും മറ്റൊരു ദൃശ്യങ്ങളിൽ കാണാം.
200 കോടിയുടെ പണം തട്ടിപ്പ് കേസിലാണ് സുകേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്യുന്നത്. എക്സ്-റെലിഗേറ്റ് കമ്പനിയുടെ പ്രൊമോട്ടർ മാൽവീന്ദർ സിങിന്റെ ഭാര്യയുടെ പണം തട്ടിയ കേസും ഇയാൾക്കെതിരെയുണ്ട്. ബോളിവുഡ് താരങ്ങളായ നോറ ഫത്തേഹിയേയും ജാക്വലിൻ ഫെർണ്ടാസിനേയും ഈ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam