Bengal Violence: ബം​ഗാൾ സംഘർഷം; പ്രശ്ന മേഖലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു; മമത ഇന്ന് രാംപൂർഹാട്ടിൽ

Published : Mar 24, 2022, 10:06 AM IST
Bengal Violence: ബം​ഗാൾ സംഘർഷം; പ്രശ്ന മേഖലയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു; മമത ഇന്ന്  രാംപൂർഹാട്ടിൽ

Synopsis

തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ രാംപൂർഹാട്ടിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു

രംപൂർഹാട്ട്: ബംഗാളിലുണ്ടായ സംഘർഷത്തെ (bengal violence)തുടർന്നുള്ള കോടതി ഉത്തരവിന്(court order) പിന്നാലെ നടപടി. രംപൂർഹാട്ടിലെ സംഘർഷ മേഖലയിൽ നിരീക്ഷണ ക്യാമറകൾ(surveilance camera) സ്ഥാപിക്കുന്നു. തെളിവുകൾ നഷ്ടപ്പെടാതിരിക്കാൻ ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ രാംപൂർഹാട്ടിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 

ബംഗാൾ സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത് കൽക്കട്ട ഹൈക്കോടതി

ദില്ലി: പശ്ചിമ ബംഗാളിലെ രാംപൂര്‍ഹാട്ട് സംഘര്‍ഷത്തില്‍ (Bengal Violence) കല്‍ക്കട്ട ഹൈക്കോടതി  സ്വമേധയ കേസെടുത്തു. ഇതിനിടെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹാട്ടിലെത്തി.  എട്ട് പേർ കൊലപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. വീടുകള്‍ തീവെച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കളെ ബംഗാള്‍ പൊലീസ് തടഞ്ഞിരുന്നു

ബിര്‍ഭൂമിലെ സംഘര്‍ഷത്തില്‍ മമത സർക്കരിനെതിരായ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. സംഘര്‍ഷമേഖലകള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്‍‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. എന്നാല്‍ വീടുകള്‍ അഗ്നിക്കിരയാക്കിയ സ്ഥലത്തേക്ക് നേതാക്കളെ പൊലീസ് പ്രവേശിപ്പിച്ചില്ല. പിന്നാലെ പൊലീസും പിബി അംഗം ബിമന്‍ ബോസും അടക്കമുള്ള പ്രതിനിധി സംഘവും തമ്മില്‍ തർ‍ക്കമുണ്ടായി

വസ്തുതാ അന്വേഷണത്തിനായി ബിജെപി കേന്ദ്ര നേതൃത്വം യുപി മുൻ ഡിജിപിയും എംപിയുമായ ബ്രജ്‍ലാലിന്‍റെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഘർഷത്തെ കുറിച്ച്  അന്വേഷിക്കാന്‍ ബംഗാള്‍  പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം രാംപൂര്‍ഹട്ടിലെത്തിയിരുന്നു . ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിന് വിശ്വാസ്യതയില്ലെന്ന് ബംഗാള്‍ ഗവർണര്‍ ജഗ്ദീപ് ധാൻകര്‍ കുറ്റപ്പെടുത്തി. അതിക്രമം നടക്കുന്പോള്‍ തനിക്ക് നോക്കി നില്‍ക്കാനാകില്ലെന്നും മമതക്കുള്ള മറുപടിയായി ഗവർണര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ആറ് സ്ത്രീകളും രണ്ട് കൂട്ടികളും കൊല്ലപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ബംഗാള്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രാലയം

സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ്  സംഘർഷത്തിന് പിന്നിലെന്നാണ് സൂചന. 

സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘ‍ർഷം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്.

മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

'സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആരെയും വെറുതെവിടില്ല' ; രാംപൂര്‍ഹട് സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി

കൊല്‍ക്കത്ത: സംഘര്‍ഷം നടന്ന പശ്ചിമബംഗാളിലെ (West Bengal) രാംപൂര്‍ഹട് സന്ദര്‍ശിക്കാന്‍ മമത ബാനര്‍ജി (Mamata Banerjee). ഇന്ന് രാംപൂര്‍ഘട്ടില്‍ മമതയെത്തും. ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. സംഘര്‍ഷത്തില്‍ മമത സർക്കരിനെതിരായ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമർശനം ശക്തമാക്കവേയാണ് മമത ബാനര്‍ജിയുടെ നീക്കം. 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ