
ദില്ലി: ദില്ലിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനമായ എഐ-807 വിമാനത്തിൻ്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ തീപിടിത്തം ഉണ്ടായതായി സംശയം. തുടർന്ന്, വിമാനം വിമാനത്താവളത്തിലേക്ക് മടങ്ങി തിരിച്ചിറക്കി. സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6.38 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More... 'മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം'; വിനോദസഞ്ചാരികള്‍ക്ക് കലക്ടറുടെ നിർദേശം