പെരിയാറെ അപമാനിച്ചെന്ന് ആരോപണം; മധുരയില്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു

By Web TeamFirst Published Jan 20, 2020, 3:10 PM IST
Highlights

 ദ്രാവിഡ വിടുതലൈ കഴകം (ഡിവികെ) പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ചെന്നൈ: സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയെ അപമാനിച്ചെന്നാരോപിച്ച് മധുരയില്‍ നടന്‍ രജനീകാന്തിന്‍റെ കോലം കത്തിച്ചു. ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) പ്രവര്‍ത്തകരാണ് കോലം കത്തിച്ചത്. രജനീകാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അന്ധവിശ്വാസങ്ങൾക്ക് എതിരായ പോരാട്ടങ്ങളുടെ ഭാഗമായി, ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങളുമായി 1971 ൽ പെരിയാർ റാലി നടത്തിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇതു സംബന്ധിച്ച്  ദ്രാവിഡര്‍ വിടുതലൈ കഴകം  അം​ഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.  

പെരിയാറിനെ അപമാനിച്ച താരം പരസ്യമായി മാപ്പ് പറയണമെന്നും ഡിവികെ പ്രസിഡന്‍റ് എം നെഹറുദാസ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ജനുവരി 14ന് ചെന്നൈയിൽവച്ച് നടന്ന, തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷ പരിപാടിയിലാണ് രജനീകാന്ത് പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതെന്നാണ് കോയമ്പത്തൂർ പൊലീസ് കമ്മീഷണർ സുമിത് ശരണിന് നൽകിയ പരാതിയിൽ നെഹറുദാസ് ആരോപിച്ചത്. 


 

click me!