എയർപോർട്ടിലെത്തിയ 2 വിദേശികളിൽ സംശയം, പോകേണ്ടത് മറ്റൊരു രാജ്യത്തേക്ക്; പാസ്പോര്‍ട്ട് പരിശോധനയിൽ കുടുങ്ങി

Published : Jan 06, 2024, 01:21 PM ISTUpdated : Feb 06, 2024, 04:14 PM IST
എയർപോർട്ടിലെത്തിയ 2 വിദേശികളിൽ സംശയം, പോകേണ്ടത് മറ്റൊരു രാജ്യത്തേക്ക്; പാസ്പോര്‍ട്ട് പരിശോധനയിൽ കുടുങ്ങി

Synopsis

സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെ കാര്യത്തില്‍ സംശയം തോന്നിയതോടെയാണ് പരിശോധന നടത്തിയത്. ഇതില്‍ രണ്ട് പേരും കുടുങ്ങി.

ദില്ലി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ അറസ്റ്റിലായി. ഇറാന്‍ പൗരന്മാരാണ് വ്യാജ പോസ്‍പോര്‍ട്ടുമായി എത്തിയത്. നേരത്തെ ഡല്‍ഹിയിലെത്തിയിരുന്ന ഇവര്‍ ഇന്നലെ  ബള്‍ഗേറിയന്‍ പാസ്‍പോര്‍ട്ടുമായി പാരീസിലേക്ക് യാത്ര ചെയ്യാനാണ് എയര്‍പോര്‍ട്ടിൽ എത്തിയത്.

ഡിസംബര്‍ 31നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇസ്തംബൂളില്‍ നിന്നായിരുന്നു ഡല്‍ഹി യാത്ര. തുടര്‍ന്ന് ഇന്നലെ വരെ ഡല്‍ഹിയില്‍ തങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ത്ത് 1.45നുള്ള വിസ്താര വിമാനത്തില്‍ പാരീസിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിലെത്തിയ ഇവരെ സംശയം തോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ആള്‍മാറാട്ടം നടത്താനുള്ള ശ്രമം പുറത്തായത്. വിശദമായ പരിശോധനയില്‍ ഇവരുടെ കൈവശമുള്ള ഇറാന്‍ പാസ്‍പോര്‍ട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ ഇരുവരെയും ദില്ലി പൊലീസിന് കൈമാറി.

ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കവെ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
കോട്ട: ഐഐടി പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ കുരുക്ക് ബന്ധിച്ച് തൂങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ വിവരമറി‌ഞ്ഞത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സമ്മർദം സഹിക്കാനാവാതെയാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

 രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നിഹാരിക ചൊവ്വാഴ്ച പരീക്ഷയെഴുതേണ്ടിയിരുന്നതാണ്. ശിവ് വിഹാർ കോളനിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് നിഹാരിക താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരിക്കാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്ന് മനസിലാവുന്നതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പെൺമക്കളുള്ള വീട്ടിലെ മൂത്ത മകളായിരുന്നു നിഹാരിക. അച്ഛൻ ഒരു സ്വകാര്യ ബാങ്കിലെ ഗൺമാനാണ്. ജെഇഇ പരീക്ഷയ്ക്ക് പുറമെ ഇത്തവണ 12-ാം ക്ലാസ് പരീക്ഷ വീണ്ടുമെഴുതാനും നിഹാരിക തയ്യാറെടുത്തിരുന്നു. നേരത്തെ കിട്ടിയ മാര്‍ക്ക് കുറഞ്ഞുപോയതിനാലാണ് വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചത്. എന്നാൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു അവളെന്നും ദിവസും എട്ട് മണിക്കൂര്‍ വരെ പഠിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ജനുവരി 30, 31 തീയ്യതികളിലെ പരീക്ഷ എഴുതേണ്ടിയിരുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി