72 ഐഎഎസുകാർക്കും 121 ആർഎഎസ് ഓഫീസർമാർക്കും സ്ഥലംമാറ്റം; രാജസ്ഥാനിൽ 'പണി' തുടങ്ങി ബിജെപി സർക്കാർ

Published : Jan 06, 2024, 01:14 PM ISTUpdated : Jan 06, 2024, 02:09 PM IST
72 ഐഎഎസുകാർക്കും 121 ആർഎഎസ് ഓഫീസർമാർക്കും സ്ഥലംമാറ്റം; രാജസ്ഥാനിൽ 'പണി' തുടങ്ങി ബിജെപി സർക്കാർ

Synopsis

ആഭ്യന്തരവും എക്സൈസുമടക്കം എട്ടുവകുപ്പുകൾ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ തന്നെ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകൾ ഉപമുഖ്യമന്ത്രി ദിയ കുമാരിയ്ക്കാണ്.

ദില്ലി: രാജസ്ഥാനിൽ 193 ഐഎഎസ്, ആർഎഎസ്  ഓഫീസർമാർക്ക് കൂട്ട സ്ഥലംമാറ്റം. ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയേതിനു പിന്നാലെയാണ്  നടപടി. ഇന്നലെ രാത്രിയാണ് പേഴ്സണൽ മന്ത്രാലയം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.  ജില്ലാ കളക്ടർ ഉൾപ്പെടെ 72ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഇതിൽ മൂന്നു പേർക്ക് അധിക ചുമതലയും നൽകി.  ചാരു ജില്ലാ കളക്ടറായിരുന്ന സിദ്ധാർഥ് ഷിഹാഗിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു.

രാജസ്ഥാൻ അഡ്മിനിസ്ടേറ്റീവ് സർവീസിലെ 121 ഉദ്യോഗസ്ഥർക്കാണ് സ്ഥലമാറ്റം. ഇതിൽ അഡീഷണൽ കളക്ടർമാർ, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവരുൾപ്പെടും. ഇന്നലെയാണ് രാജസ്ഥാൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായത്. ആഭ്യന്തരവും എക്സൈസുമടക്കം എട്ടുവകുപ്പുകൾ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ തന്നെ ഏറ്റെടുത്തു. ധനകാര്യവും പൊതുമരാമത്തും അടക്കം അഞ്ച് വകുപ്പുകൾ ഉപമുഖ്യമന്ത്രി ദിയ കുമാരിയ്ക്കാണ്.

രാജസ്ഥാനിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ