കോടികളുടെ പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ പങ്കെടുത്ത് സ്വാമി അനന്ത ഗിരി

Published : Feb 01, 2025, 11:23 PM ISTUpdated : Feb 01, 2025, 11:50 PM IST
കോടികളുടെ പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ പങ്കെടുത്ത് സ്വാമി അനന്ത ഗിരി

Synopsis

ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ചാണ് ആത്മീയതയുടെ പാതയിലേയ്ക്ക് എത്തിയത്. 

പ്രയാഗ്‌രാജ്: ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷം ആത്മീയതയുടെ പാത സ്വീകരിച്ച സ്വാമി അനന്ത ​ഗിരി മഹാ കുംഭമേളയ്ക്ക് എത്തി. ഭർത്താവ് മയക്കുമരുന്നിന് അടിമയായതോടെ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സ്വാമി അനന്ത ​ഗിരി തീരുമാനിക്കുകയായിരുന്നു. ലഹരിക്ക് അടിമകളായിരുന്ന പതിനായിരത്തിലധികം യുവാക്കളുടെ ജീവിതമാണ് സ്വാമി അനന്ത​ ​ഗിരി മാറ്റിമറിച്ചത്. 

സ്വാമി അനന്ത ​ഗിരിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് 200-ലധികം ചെറുപ്പക്കാർ ഇന്ത്യയിലും കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും വിജയകരമായ ബിസിനസുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ മഹാ കുംഭമേളയിൽ സ്വർ യോഗയിലൂടെ കുട്ടികൾക്ക് അവബോധം പകരുകയാണ് സ്വാമി അനന്ത ഗിരി. സ്വാമി അനന്തഗിരി പ്രധാനമായും 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ആത്മീയ അവബോധം വളർത്തുന്നതിനായി ധ്യാനം, ഹവനം, അഗ്നിഹോത്രം എന്നിവ ഉൾപ്പെടുന്ന പരിപാടികൾ സ്വാമി അനന്ത ​ഗിരി സംഘടിപ്പിക്കാറുണ്ട്.

ഋഷികേശിലെ സ്വർ യോഗ പീഠത്തിലൂടെ ആത്മീയതയും യുവാക്കൾക്ക് ഡ്രൈവിംഗ്, പിസ്സ നിർമ്മാണം, മോമോ തയ്യാറാക്കൽ തുടങ്ങിയ വൈവിധ്യമാർന്ന കഴിവുകളിൽ പ്രൊഫഷണൽ പരിശീലനവും നൽകുന്നുണ്ട്. കൂടാതെ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ യുവാക്കളെ സഹായിക്കുന്ന നാഡി വിഗ്യാനും സ്വാമി അനന്ത​ഗിരി പരിശീലിപ്പിക്കുന്നു. യുവതലമുറയെ ആത്മീയതയിലേയ്ക്ക് ആകർഷിക്കുക വഴി ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുക എന്നതാണ് സ്വാമി അനന്തഗിരിയുടെ ലക്ഷ്യം. മഹാ കുംഭമേളയിലെ സ്വാമി അനന്ത ​ഗിരിയുടെ പ്രയത്‌നങ്ങൾ യുവാക്കൾക്ക് മാത്രമല്ല സമൂഹത്തിനാകെ ഒരു പ്രചോദനമാണ്. ശ്രീ ശ്രീ 1008 മഹാമണ്ഡലേശ്വർ സ്വാമി ചരണാശ്രിത് ഗിരി ജി മഹാരാജാണ് സ്വാമി അനന്ത​ ​ഗിരിയുടെ ​ഗുരു.  

READ MORE: മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്ത, വിമാന ടിക്കറ്റ് വില 50 ശതമാനം വരെ കുറയും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്