സ്വാമി സുനിൽ ദാസ് മധുരയിൽ നിന്ന് അറസ്റ്റിൽ

Published : May 22, 2025, 01:34 PM ISTUpdated : May 22, 2025, 04:13 PM IST
സ്വാമി സുനിൽ ദാസ് മധുരയിൽ നിന്ന് അറസ്റ്റിൽ

Synopsis

മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. 

ചെന്നൈ: പാലക്കാട്  മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽ ദാസ് തട്ടിപ്പു കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിൽ. വ്യാജരേഖ കാണിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ
ആണ്. സുനിൽദാസിനെ കോയമ്പത്തൂർ പൊലീസ് അറസ്റ്റുചെയ്തത്. മധുരയിലെ ഒളിവിടത്തിൽ നിന്നാണ് സുനിൽദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ റിയൽ എസ്റ്റേറ്റ്  വ്യവസായിയായ കമലേശ്വരൻ നൽകിയ പരാതിയിലാണ് നടപടി. റിസർവ് ബാങ്കിൽ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് കമലേശ്വരൻ പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂർ കോടതിയിൽ
ഹാജരാക്കിയ സുനിൽ ദാസിനെ  റിമാൻഡ്ചെയ്തു 

PREV
Read more Articles on
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി