സ്റ്റെപ്പിറങ്ങി വന്നപ്പോൾ കണ്ണിലുടക്കിയത് കിടിലൻ ഷൂസ്; സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ

Published : Sep 17, 2024, 05:46 PM ISTUpdated : Sep 17, 2024, 05:55 PM IST
സ്റ്റെപ്പിറങ്ങി വന്നപ്പോൾ കണ്ണിലുടക്കിയത് കിടിലൻ ഷൂസ്; സ്വിഗ്ഗി ഡെലിവറി ഏജന്‍റിനെ കുടുക്കി സിസിടിവി ദൃശ്യങ്ങൾ

Synopsis

നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.

ദില്ലി: ഫ്ലാറ്റിന് പുറത്ത് സൂക്ഷിച്ചിരുന്ന ഒരു ജോടി ഷൂസ് മോഷ്ടിക്കുന്ന ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നോയിഡയിലാണ് സംഭവം. നോയിഡ സെക്ടർ 73ലെ ഒരു ഫ്ലാറ്റിലാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്.

ഫ്ലാറ്റിന്‍റെ സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന ഓറഞ്ച് സ്വിഗ്ഗി യൂണിഫോമും ഹെല്‍മറ്റും ധരിച്ചയാൾ ഷൂ റാക്കിന് അടുത്താണ് എത്തുന്നത്. മറ്റ് ചെരുപ്പുകൾക്ക് അടിയിലിരുന്ന ഷൂസ് മാത്രം എടുത്ത് തന്‍റെ ബാഗിലിട്ട് പോകുന്ന യുവാവിന്‍റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

​ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ചു;കെഎസ്ആർടിസിക്ക് മിന്നും നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'