സൈക്കോവ്-ഡി വാക്സീൻ പ്രതിമാസം ഒരു കോടി ഡോസ് ഉൽപ്പാദിപ്പിക്കാൻ സൈഡസ് കാർഡില

Published : Jul 02, 2021, 05:23 PM IST
സൈക്കോവ്-ഡി വാക്സീൻ പ്രതിമാസം ഒരു കോടി ഡോസ് ഉൽപ്പാദിപ്പിക്കാൻ സൈഡസ് കാർഡില

Synopsis

ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നേടിയ കൊവിഡ് വാക്സീൻ സൈക്കോവ് - ഡി പ്രതിമാസം ഒരു കോടി ഡോസ് നിർമിക്കാൻ ആലോചിക്കുന്നതായി സൈഡസ് കാഡില.  

ദില്ലി: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി നേടിയ കൊവിഡ് വാക്സീൻ സൈക്കോവ് - ഡി പ്രതിമാസം ഒരു കോടി ഡോസ് നിർമിക്കാൻ ആലോചിക്കുന്നതായി സൈഡസ് കാഡില.  അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സോക്കോവ്-ഡി. ഓഗസ്റ്റ് മുതൽ നിർമാണം തുടങ്ങാനാണ് ആലോചിക്കുന്നത്. ഈ വർഷം തന്നെ അഞ്ച് കോടി ഡോസ് വാക്സിനാണ് ലക്ഷ്യമിടുന്നത്. 

കൊവിഷീൽഡ്, കൊവാക്സീൻ, സ്പൂട്നിക്, മൊഡേണ എന്നീ വാക്സീനുകൾക്കാണ് നിലവിൽ അനുമതിയുള്ളത്. കഴിഞ്ഞ ദിവസമാണ്  രാജ്യത്ത് കൊവിഡിനെതിരായ അടിയന്തര ഉപയോഗത്തിന് സൈകോവ്-ഡി വാക്സീൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് അനുമതി തേടിയത്. ലോകത്ത് ആദ്യ പ്ലാസ്​മിഡ്​ ഡിഎൻഎ വാക്​സിനാണ്​ സൈ​ക്കോവ്​-ഡി.  66.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സീൻ നിലവിൽ പറയുന്നത്. അനുമതി ലഭിച്ചാൽ, 45 മുതൽ 60 ദിവസത്തിനുള്ളിൽ വാക്സീൻ ലഭ്യമാക്കാനാകുമെന്നും കാഡില മാനേജിങ്​ ഡയരക്​ടർ ഡോ. ഷർവിൽ പ​ട്ടേൽ അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ക്ലിനിക്കൽ ‌ട്രയൽ നടത്തിയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും നൽകാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്സീനായ കൊവാക്സീന് ശേഷം രാജ്യത്ത് തദ്ദേശിയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്സീനാണ് സൈകോവ്-ഡി. അഹമ്മദബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിയായ സൈഡസ് കാഡിലയാണ് വാക്സീൻ വികസിപ്പിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാഹുല്‍ പ്രധാനമന്ത്രി, ജെൻ സികളിലൊരാൾ വിദ്യാഭ്യാസ മന്ത്രി', പ്രതീക്ഷ വെളിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ