ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിർ ഹുസൈന്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

Published : Mar 06, 2020, 06:26 PM ISTUpdated : Mar 13, 2020, 09:53 PM IST
ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകം; താഹിർ ഹുസൈന്‍ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

Synopsis

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്‍ ഇന്നലെയാണ് അറസ്റ്റിലായത്. കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു

ദില്ലി: ദില്ലി കലാപത്തില്‍ റിമാന്‍ഡിലായ എഎപി മുന്‍  കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്‍ ഇന്നലെയാണ് അറസ്റ്റിലായത്. കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.

അഭിഭാഷകനൊപ്പമെത്തി ദില്ലി റോസ് അവന്യൂ കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും, അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി അ‍ഡീ. ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് താഹിറിന്‍റെ  ഹര്‍ജി തള്ളി. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാ‍ഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

Read More: ദില്ലി കലാപം: ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍...

Read More: ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ താഹിർ ഹുസൈനൊപ്പം കെജ്രിവാളിനും ഇരട്ടശിക്ഷ നല്‍കണം; കടന്നാക്രമിച്ച്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഡയപ്പർ രക്ഷയായി', 20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ
'വിംഗ്‌സ് ഇന്ത്യ'യിൽ താരമായി എയർ ഇന്ത്യ എക്സ്പ്രസ്; കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പുരസ്‌കാരം