പൈതൃക സ്മാരകമായ താജ്‌മഹലിനോട് വൻതുക നികുതി അടയ്ക്കാൻ ആഗ്ര നഗരസഭ; അബദ്ധമാകാമെന്ന് എഎസ്ഐ

By Web TeamFirst Published Dec 20, 2022, 11:00 AM IST
Highlights

നോട്ടീസ് അബദ്ധത്തിൽ അയച്ചതാകാമെന്നും പൈതൃക സ്മാരകങ്ങൾ ഇത്തരം നികുതി അടക്കേണ്ടതില്ലെന്നും പുരാവസ്തു വകുപ്പിലെ ഉന്നതർ പ്രതികരിച്ചിട്ടുണ്ട്

നോയ്‌ഡ: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പൈതൃക സ്മാരകവുമായ താജ്‌മഹലിന് വൻ തുക നികുതിയടക്കാൻ ഉത്തർപ്രദേശിലെ മുനിസിപ്പൽ കോർപറേഷൻ. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് നോട്ടീസ് അച്ചത്. വെള്ളത്തിന്റെ നികുതിയായി 1.9 കോടി രൂപയും കെട്ടിട നികുതിയായി 1.5 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് കണ്ട് അമ്പരന്നിരിക്കുകയാണ് ആർക്കയോളജിക്കൽ സർവേ വിഭാഗം ഉദ്യോഗസ്ഥർ. നോട്ടീസ് അബദ്ധത്തിൽ അയച്ചതാകാമെന്നും പൈതൃക സ്മാരകങ്ങൾ ഇത്തരം നികുതി അടക്കേണ്ടതില്ലെന്നും പുരാവസ്തു വകുപ്പിലെ ഉന്നതർ പ്രതികരിച്ചിട്ടുണ്ട്. നോട്ടീസ് നൽകിയ സാഹചര്യം പരിശോധിക്കുമെന്ന് ആഗ്ര മുനിസിപ്പൽ കോർപറേഷൻ അധികൃതരും അറിയിച്ചു.

click me!