കർശന നിർദ്ദേശങ്ങളുമായി ഇന്ന് താജ്മഹൽ തുറക്കും; ദിനംപ്രതി 5000 സന്ദർശകർ മാത്രം, മാസ്ക് നിർബന്ധം

By Web TeamFirst Published Sep 21, 2020, 12:56 PM IST
Highlights

കൈകൾ സാനിട്ടൈസർ ഉപയോ​ഗിച്ച് കഴുകാനും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദർശകരിൽ കുടുതൽ അനുവദനീയമല്ല.

ആ​ഗ്ര: കൊവിഡിനെതിരെയുള്ള കർശന മാർ​ഗനിർദ്ദേശങ്ങളുമായി താജ്‍മഹൽ ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചു. ആറ് മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. ആ​ഗ്രാ ഫോർട്ടും ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച മാർച്ച് 17 മുതലാണ് രണ്ട് സ്മാരങ്ങളും അടച്ചു പൂട്ടിയത്. ഇവ സന്ദർശിക്കുന്ന സമയം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൈകൾ സാനിട്ടൈസർ ഉപയോ​ഗിച്ച് കഴുകാനും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദർശകരിൽ കുടുതൽ അനുവദനീയമല്ല. രണ്ട് മണിക്ക് മുമ്പ് 2500 പേരും, അതിന് ശേഷം 2500 എന്നിങ്ങനെയാണ് സന്ദർശകരുടെ കണക്ക്. ആ​ഗ്രാ ഫോർട്ടിൽ ഒരു ദിവസം 2500 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓൺലൈനായിട്ടാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. അകത്ത് പ്രവേശിക്കുന്നവർക്ക് മാസ്ക് നിർബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകൾ തുറക്കില്ലെന്നും അധികൃതർ അറിയിച്ചു.

വിദേശ സഞ്ചാരികളുൾപ്പെടെ ഓരോ വർഷവും ഏഴ് മില്യൺ സന്ദർശകരാണ് ഓരോ ദിവസവും താജ്മ​ഹൽ കാണാനെത്തുന്നത്. ​ഓരോ വര്‍ഷവും ആഗ്രാ ഫോര്‍ട്ടിലെത്തുന്നത് 3 മില്യണ്‍ സന്ദര്‍ശകരാണ്.

click me!