ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണം; കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

Web Desk   | Asianet News
Published : Jul 10, 2021, 10:59 AM IST
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണം; കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

Synopsis

എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു കോഡ് അത്യവശ്യമാണ്. അതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കണമെന്നും കോടതി പറഞ്ഞു. 

ദില്ലി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ദില്ലി  ഹൈക്കോടതിയില്‍ ഒരു ഹിന്ദു മാരേജ് ആക്ട് പ്രകാരമുള്ള വിവാഹമോചന ആവശ്യത്തിനെതിരെ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം സിംഗാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.

എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു കോഡ് അത്യവശ്യമാണ്. അതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കണമെന്നും കോടതി പറഞ്ഞു. ആധുനിക ഇന്ത്യന്‍ സമൂഹം ഹോമോജീനിയസ് ആകുകയാണ്. മതം, സമൂഹം, ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാകുകയാണ് ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞു. 

വിവിധ വ്യക്തി നിയമങ്ങളുടെ നൂലാമലകളില്‍ പെട്ട് പൌരന്മാര്‍ കഷ്ടപ്പെടാന്‍ പാടില്ല. വിവാഹ നിയമങ്ങളില്‍ തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധി തവണ കോടതി തന്നെ ഉയര്‍ത്തികൊണ്ടുവന്നതാണ്, വിവിധ സമുദായങ്ങളിലും ജാതിയിലും ഉള്ളവര്‍ തമ്മില്‍ ഒരു വൈവാഹിക ജീവിതം നയിക്കുകയാണെങ്കില്‍ പലതരത്തില്‍ കിടക്കുന്ന വ്യക്തി നിയമങ്ങള്‍ക്ക് അവരെ വലയ്ക്കുന്നുണ്ട്. 

സുപ്രീംകോടതി പലപ്പോഴും ഏകീകൃത കോഡിന് വേണ്ടിയുള്ള ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. പിന്തുടര്‍ച്ച, വിവാഹം, വിവാഹമോചനം എന്നിവയ്ക്ക് എല്ലാം ഏകീകൃതമായ നിയമസംഹിതയാണ് നല്ലത്. ഇത്തരം ഒരു സംഹിതയ്ക്കായി വേണ്ട നടപടികള്‍ വേണം- 1985 ഷാഹബനു കേസ് വിധി ഉദ്ധരിച്ച് ദില്ലി  ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഈ വിധിക്ക് ശേഷം 35 വര്‍ഷം കഴിഞ്ഞെന്നും കോടതി  ഓര്‍മ്മിപ്പിച്ചു.

ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് എടുത്ത നടപടികളില്‍ ഇതുവരെ വ്യക്തതയില്ലെന്ന് പറഞ്ഞ കോടതി. കോടതി പുറപ്പെടുവിച്ച ഓഡര്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറുമെന്നും കോടതി അറിയിച്ചു.

അതേ സമയം മീന ജാതിയില്‍ പെട്ട ദമ്പതികളുടെ കേസാണ് കോടതി പരിഗണിച്ചത്. ഈ ജാതി വിഭാഗം ഹിന്ദു മാരേജ് ആക്ടിവ് വെളിയിലാണ്. അതേ സമയം ദമ്പതികളില്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് നല്‍കിയത് ഹിന്ദു മാരേജ് ആക്ട് പ്രകാരമാണ്. ഇത് നിലനില്‍ക്കില്ലെന്നായിരുന്നു ഭാര്യയുടെ ഹര്‍ജി. എന്നാല്‍ ഹൈക്കോടതി പരിശോധനയില്‍ വിവാഹം നടന്നത് ഹിന്ദു ആചാര പ്രകാരമായതിനാല്‍ ഭര്‍ത്താവിന്‍റെ ഭാഗമാണ് കോടതി അംഗീകരിച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല