ലോക്ക്ഡൗണ്‍ നാലാം ഘട്ടം: തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ ഗ്രാമങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നു

By Web TeamFirst Published May 19, 2020, 10:41 AM IST
Highlights

ബാര്‍ബര്‍ ഷോപ്പുകളില്‍ സാമൂഹിക അകലവും ശുചിത്വവും പാലിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബാര്‍ബര്‍മാര്‍ മാസ്കിന് പുറമെ ഗ്ലൗസ് ധരിക്കണം...

ചെന്നൈ: ലോക്ക്ഡൗണിന്‍റെ നാലാം ഘട്ടമായതോടെ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തുടങ്ങി. ഇന്നുമുതല്‍ ഗ്രാമങ്ങളിലെ ബര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. സാമൂഹിക അകലം  പാലിക്കണമെന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിച്ചുകൊണ്ടാണ് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുക. ബാര്‍ബര്‍മാര്‍ മാസ്ക് ധരിക്കണം. എല്ലായിപ്പോഴും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. 

ബാര്‍ബര്‍ ഷോപ്പുകളില്‍ സാമൂഹിക അകലവും ശുചിത്വവും പാലിക്കുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബാര്‍ബര്‍മാര്‍ മാസ്കിന് പുറമെ ഗ്ലൗസ് ധരിക്കണം. ഇടക്കിടയ്ക്ക് കൈകള്‍ ശുചിയാക്കണമെന്നും അഞ്ച് തവണ അണുനശീകരണം നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

അതേസമയം ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗ്രാമീണ മേഖലയിലെ ബാര്‍ബര്‍ ഷോപ്പുകള്‍ സ്ത്രീകള്‍ക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന തരത്തിലേക്ക് മാറ്റണമെന്ന് ചെന്നൈയിലെ ഒരു യുവതി എന്‍ഡിടിവിയോട് പറഞ്ഞു. 
 

click me!