
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ലോക്ക്ഡൗണിന്‍റെ നാലാംഘട്ടം കൂടുതൽ ഇളവുകളോടെ തുടങ്ങി മൂന്നാം ദിനമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൃത്യമായി പറഞ്ഞാൽ, 1,01,139 ആണ്. നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകളുടെ ആദ്യ രണ്ട് ദിവസങ്ങളിലും അയ്യായിരത്തോളം രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ട് ദിവസത്തിനകം പതിനായിരത്തിലധികം രോഗികളെന്നർത്ഥം.
24 മണിക്കൂറിൽ 4970 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. ഇന്നലെ 5242 പേർക്കാണ് പുതുതായി രോഗബാധയുണ്ടായത്. കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും, ഇളവുകളിൽ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് അറുപതിനായിരത്തോളം പേരാണ്. അതായത്, രോഗമുക്തി നേടിയത് 40,000-ത്തോളം പേർ മാത്രം. 40 ശതമാനം മാത്രമെന്നർത്ഥം. മരണം മൂവായിരത്തിലധികമായി.
കൃത്യം കണക്കുകൾ ഇങ്ങനെ: നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ: 58,802, രോഗമുക്തി നേടിയവർ: 39,173, മരണം: 3,163, രാജ്യത്തിന് പുറത്തേക്ക് മാറ്റിയത് ഒരു രോഗിയെ.
അമ്പതിനായിരത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് രോഗബാധിതരുടെ എണ്ണം ഉയർന്നതിങ്ങനെ:
പുതിയ കേസുകളുടെയും മരണങ്ങളുടെയും കണക്ക് ഇങ്ങനെ:
വിവിധ സംസ്ഥാനങ്ങളുടെ കണക്ക് ഇങ്ങനെ:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam