
ചെന്നൈ: ഭരണപരാജയം മറയ്ക്കാന്‍ ബിജെപി മതത്തെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാത്ത ബിജെപി, മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 2002ൽ ഗുജറാത്തിൽ വെറുപ്പും വിദ്വേഷവും വിതച്ചത്. മണിപ്പൂരിലും ഹരിയാനയിലും ബിജെപി ഇത് ആവര്‍ത്തിക്കുകയാണ്. ഇതിന് ഇപ്പോൾ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്പീക്കിംഗ് ഫോര്‍ ഇന്ത്യഎന്ന പേരിലെ പോഡ്കാസ്റ്റ് പരമ്പരയുടെ ആദ്യ എപ്പിസോഡിലാണ് ബിജെപിക്കെതിരായ രൂക്ഷ വിമര്‍ശനം.
അതേസമയം, സനാതന ധര്‍മ്മ പരാമര്‍ശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി, ബിജെപി ഗവര്‍ണറെ സമീപിച്ചു. വിഷയത്തിൽ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. സര്‍വധര്‍മ്മ സമഭാവനയാണ്
പാര്‍ട്ടി നിലപാടെന്ന് കോൺഗ്രസ് പ്രതികരിച്ചു. മതവികാരം ആളിക്കത്തിക്കാനാണ് ബിജെപി ശ്രമമെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻറെ പ്രസംഗം വിവാദത്തിലായിരുന്നു. ഉദയനിധിയുടേത് വംശഹത്യക്കുള്ള ആഹ്വാനം എന്ന ആരോപണവുമായിട്ടാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉയനിധി സ്റ്റാലിന്‍റെ പരാമര്‍ശം സാമുദായിക സംഘര്‍ഷവും മതവിദ്വേഷവും ലക്ഷ്യം വച്ചാണെന്ന് ആരോപിച്ചാണ് ബിജെപി ഗവര്‍ണറെ സമീപിച്ചത്. വിദ്വേഷ പരാമര്‍ശത്തിൽ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുനതി നൽകണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എ അശ്വഥാമന്‍ ആവശ്യപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിൽ ആര്‍എസ്എസ് അനുകൂല അഭിഭാഷക സംഘടന പങ്കുവച്ച കത്തിന്‍റെ പകര്‍പ്പിന് താഴെ ചിരിക്കുന്ന ഇമോജി മറുപടിയായി നൽകി ഉദയനിധി പരിഹസിച്ചതും ബിജെപിയെ ചൊടിപ്പിച്ചു. ഇന്ത്യ മുന്നണി ഹിന്ദുവിരുദ്ധരുതെന്ന ആരോപണം തുടര്‍ച്ചയായ രണ്ടാം ദിവസവും ഉന്നയിച്ച് ദേശീയ തലത്തിൽ വിഷയം കത്തിക്കുകയാണ് ബിജെപി. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് പാര്‍ട്ടിക്കെന്ന വിശദീകരണവുമായി വിവാദം തണുപ്പിക്കാനാണ് കോൺഗ്രസ് ശ്രമം.
Also Read: പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ; ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു, വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam