Asianet News MalayalamAsianet News Malayalam

പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ; ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു, വീഡിയോ കാണാം

ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചിരിക്കുന്നത്.

Chandrayaan 3 ISRO says Vikram Lander lifts off, soft lands successfully on Moon for second time nbu
Author
First Published Sep 4, 2023, 12:47 PM IST

ന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചിരിക്കുന്നത്. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി ചെയ്ത് കാണിച്ചത്.

ഇനി ഉറക്കമെന്ന് കരുതിയവർക്ക് ഗംഭീര സർപ്രൈസാണ് ഐഎസ്ആർഒ നല്‍കിയത്. ആഗസ്റ്റ് 23ന് ലാൻഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റർ ഉയരവും 40 സെന്റീ മീറ്റർ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി. ചന്ദ്രോപരിതലത്തിൽ ഇസ്രൊയുടെ രണ്ടാം സോഫ്റ്റ് ലാൻഡിങ്ങാണ് ഇത്. റോവറിനെ ഇറക്കാനായി തുറന്ന വാതിലും,  ചാസ്റ്റേയും ഇൽസയും അടക്കമുള്ള പേ ലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കൽ. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേ ലോഡുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു.

സെപ്റ്റംബർ മൂന്നാം തീയതിയാണ് ഇസ്രൊ ഈ നിർണായ പരീക്ഷണം നടത്തിയത്. ലാൻഡ് ചെയ്ത പേടകത്തെ വീണ്ടും ഉയർത്തി സോഫ്റ്റ് ലാൻഡ് ചെയ്ത ആദ്യ രാജ്യം അമേരിക്കയാണ്. ഈ പരീക്ഷണത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന രണ്ടാം രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ആദ്യ ദൗത്യത്തിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യവും ഇന്ത്യയാണ്.  ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനും മനുഷ്യരെ അടക്കം തിരികെ കൊണ്ടുവരാനും ലാൻഡിങ്ങ് പേടകത്തെ വീണ്ടും പറപ്പിക്കണം. ആ ദൗത്യങ്ങൾ ചെയ്യാൻ നമ്മുക്ക് സാധിക്കുമെന്ന പ്രഖ്യാപനം കൂടിയായി ഈ പറക്കൽ. ഇനി സെപ്റ്റംബർ ഇരുപത്തിരണ്ടിന് ദക്ഷിണധ്രുവത്തിൽ വീണ്ടും സൂര്യനുദിക്കുന്ന ദിവസത്തിനായുള്ള കാത്തിരിപ്പാണ്.

വീണ്ടും പറക്കലും വീണ്ടും സോഫ്റ്റ് ലാന്റിങ്ങും; ഒരിക്കൽക്കൂടി പറന്നുയർന്ന് വിക്രം ലാൻഡർ

Latest Videos
Follow Us:
Download App:
  • android
  • ios