ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമാകാൻ തമിഴ്നാട് മുഖ്യമന്ത്രി

Published : Jul 31, 2025, 08:55 AM IST
Mk Stalin

Synopsis

 പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

ചെന്നൈ: വീണ്ടും സജീവമാകാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹൃദയസംബന്ധമായ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സ്റ്റാലിൻ ആശുപത്രി വിട്ടത്. അദ്ദേഹം ഇന്ന് സെക്രട്ടെറിയേറ്റിലെത്തും. സംസ്ഥാനത്തിന്റെ പുതിയ ട്രാൻസ്ജെൻഡർ നയം പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ട്.

 പ്രഭാത നടത്തത്തിനിടെ തളർച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഹൃദയമിടിപ്പിലെ വ്യതിയാനമാണ് തളര്‍ച്ചയ്ക്ക് കാരണം എന്നാണ് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. ഇതിനാവശ്യമായ ചികിത്സകൾ നൽകിയതായും ആശുപത്രി വ്യക്തമാക്കി. ആശുപത്രിയിൽ ഇരുന്നും വീഡിയോ കോൺഫറൻസ് വഴി അവലോകന യോഗങ്ങളിൽ സ്റ്റാലിൻ പങ്കെടുത്തിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ