തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർമാണം; വൻ ക്രമക്കേടെന്ന് ആരോപണം, 'ടെണ്ടർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി'

Published : Aug 18, 2026, 11:31 AM IST
tamil nadu cm office construction faces tender irregularity allegations

Synopsis

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് ടെണ്ടർ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് പ്രധാന ആക്ഷേപം. നിർമാണത്തിനുള്ള ഇ-ടെണ്ടർ ഔദ്യോഗിക ടെണ്ടർ പോർട്ടലിൽ കൃത്യസമയത്ത് പ്രസിദ്ധീകരിച്ചിരുന്നില്ല. പത്രങ്ങളിൽ പരസ്യം നൽകി നാല് ദിവസത്തിന് ശേഷം മാത്രമാണ് ഇ-ടെണ്ടർ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്.

ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുൻപ് തന്നെ പദ്ധതി പ്രദേശത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി കണ്ടെത്തി. കരാറുകാരനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രപരസ്യത്തിൽ നൽകിയ വിവരങ്ങളും ഓൺലൈൻ ടെണ്ടർ രേഖകളിലെ വിവരങ്ങളും തമ്മിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുണ്ട്.

സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്‍റെ സുതാര്യതയില്ലായ്മയെ വിമർശിച്ച അദ്ദേഹം, ഈ ആശയക്കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും കാരണം ഭരണകൂടത്തിന്‍റെ വൻ അഴിമതിയാണോ അതോ ഭരണപരമായ കഴിവുകേടാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ഓഫീസുകളുടെയും മുഖ്യമന്ത്രിയുടെ പുതിയ സമുച്ചയത്തിന്‍റെയും നിർമാണ പ്രവൃത്തികളിൽ ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നത് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാടുകടത്തിയിട്ട് ഒരു മാസം; ഇന്ത്യയിലേക്ക് വീണ്ടും അനധികൃതമായി പ്രവേശിച്ച് ബംഗ്ലാദേശ് യുവതി; അറസ്റ്റ് ചെയ്ത് പൊലീസ്
തമിഴ്നാട് സർക്കാരിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷം: `വിജയ്‌യുടെ അന്തസ്സ് കാറ്റിൽ പറന്നു'; തൃഷയുടെ പങ്കാളിത്തത്തിൽ രൂക്ഷ വിമർശനവുമായി മുരശൊലി